'നസ്രിയയുടെ വരവോടെ ഫഹദ് കുറേ മെച്ചപ്പെട്ടു, ഇല്ലെങ്കില്‍ അവന്‍ വേറെ റൂട്ടിലായിരുന്നേനെ'

നസ്രിയ വന്നില്ലായിരുന്നെങ്കില്‍ ഫഹദ് വേറെ റൂട്ടിലായി പോയേനെ എന്നും ഫാസില്‍ പറഞ്ഞു

രേണുക വേണു| Last Modified ശനി, 23 ജൂലൈ 2022 (16:48 IST)

നസ്രിയയുടെ വരവ് ഫഹദ് ഫാസിലിനെ കുറേ കൂടി മെച്ചപ്പെട്ട മനുഷ്യനാക്കിയെന്ന് ഫഹദിന്റെ പിതാവ് ഫാസില്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നസ്രിയ വന്നില്ലായിരുന്നെങ്കില്‍ ഫഹദ് വേറെ റൂട്ടിലായി പോയേനെ എന്നും ഫാസില്‍ പറഞ്ഞു.

' നസ്രിയ വന്നതിനു ശേഷം ഫഹദ് കുറേ കൂടെ മെച്ചപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. അല്ലായിരുന്നെങ്കില്‍ അവന്‍ വേറെ വല്ല റൂട്ടിലൊക്കെ പോകുമായിരുന്നേനെ. നസ്രിയയുടെ ഒരു സാന്നിധ്യം അവന് കുറേ ഹെല്‍പ്പ്ഫുള്‍ ആയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്,' ഫാസില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :