'അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞത് സിനിമാസെറ്റില്‍ നിന്നും';മനസ്സില്‍ അഭിനയമോഹം വളര്‍ത്തിയാള്‍, കുറിപ്പുമായി നടി ആത്മീയ രാജന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 മെയ് 2022 (12:50 IST)

തന്റെ ഉള്ളില്‍ സിനിമാ സ്വപ്നവും അഭിനയമോഹവും അച്ഛനോളം വളര്‍ത്തിയ മറ്റാരുമില്ലെന്ന് ആത്മീയ രാജന്‍.അച്ഛന്റെ കൂടെയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം.

ആത്മീയയുടെ വാക്കുകള്‍

എന്റെ മനസ്സില്‍ സിനിമാ സ്വപ്നവും അഭിനയമോഹവും അച്ഛനോളം വളര്‍ത്തിയ മറ്റാരുമില്ല. സിനിമയില്‍ ആദ്യമായി ക്ഷണം ലഭിക്കുന്നത് ബാലതാരമായായിരുന്നു. അത് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അതിന്റെ മുന്നൊരുക്കമെന്നോണം അച്ഛനെന്നോട് അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടു. ' അച്ഛന്‍ ഇപ്പോ മരിച്ചുപോയി എന്ന് ആരെങ്കിലും പറഞ്ഞു എന്നു ചിന്തിക്കൂ.. മോള്‍ എന്താ ചെയ്യാ..? അച്ഛനെ കാണിച്ചേ..! ' ഇത് കേട്ട് പിണങ്ങി മാറി നിന്ന എന്നെ പൊട്ടിച്ചിരിച്ച് ചേര്‍ത്ത് പിടിച്ച് അച്ഛന്‍ പറഞ്ഞു, ' അച്ഛന്‍ വെറുതെ അഭിനയിക്കാന്‍ പറഞ്ഞതല്ലേ...'

അച്ഛന്റെ മരണവാര്‍ത്ത ഒരു സിനിമാസെറ്റില്‍ നിന്നു തന്നെ അറിയേണ്ടി വന്നത് യാദൃശ്ചികമായിരിക്കാം..

ഇന്ന് ഞാനും ഞങ്ങളെല്ലാവരും അച്ഛനും അഭിനയിക്കുകയാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം..!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :