കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 18 മെയ് 2022 (10:04 IST)
മമ്മൂട്ടിയുടെ പുഴു വിജയകരമായി പ്രദര്‍ശനം തുടരുന്നു. നവാഗതയായ രതീന പി.ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയം നിര്‍മ്മാതാക്കള്‍ ആഘോഷിച്ചു. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒന്നിച്ചുകൂടി. മമ്മൂട്ടിയും പാര്‍വതിയും ഉള്‍പ്പെടെയുള്ള താരങ്ങളും വിജയം ആഘോഷിക്കാന്‍ എത്തി.
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം പുഴു എന്ന ചിത്രത്തിലൂടെ സാധിച്ച സന്തോഷത്തിലാണ് വസുദേവ് സജീഷ്. വിജയം ആഘോഷിക്കാന്‍ എത്തിയ മമ്മൂട്ടിയെ അടുത്തുചെന്ന് കാണുന്ന വസുദേവിനെ തോളില്‍ തട്ടിയാണ് സന്തോഷം മെഗാസ്റ്റാര്‍ പ്രകടിപ്പിച്ചത്. അവനൊപ്പം ഫോട്ടോകള്‍ എടുത്താണ് മമ്മൂട്ടി മടങ്ങിയത്. വീഡിയോ കാണാം.