കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 18 മെയ് 2022 (10:09 IST)
നടന്‍ സിജു വില്‍സണ്‍ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞാല്‍ മകള്‍ മെഹറിന് സമയം ചെലവഴിക്കാനാണ് ഇഷ്ടം. അദ്ദേഹത്തിന്റെ സന്തോഷമാണ് മകള്‍.ഭാര്യ ശ്രുതി വിജയനും കുഞ്ഞിനൊപ്പം എപ്പോഴുമുണ്ടാകും.
കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിജു വില്‍സണ്‍.
തന്റെ പ്രണയിനിയായ ശ്രുതിയെ 2017 മെയ് 28നാണ് സിജു വിവാഹം ചെയ്തത്. 2021 ലാണ് ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്.
പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാറിയ സിജു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനായി കാത്തിരിക്കുകയാണ്.