ആസിഫ് അലി കടുത്ത മമ്മൂട്ടി ഫാന്‍ ആണോ? താരത്തിന്റെ മറുപടി ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 19 മെയ് 2022 (15:09 IST)

രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയുമാണ് ആസിഫ് അലിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ആസിഫ് അലിയുടെ വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറ്റവും ശിക്ഷയും ചിത്രവുമായി ബന്ധപ്പെട്ട് ആസിഫ് അലി നല്‍കിയ ചില അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പല കാര്യങ്ങളിലും തന്റെ ഇഷ്ട താരം മമ്മൂട്ടിയാണെന്നാണ് ആസിഫ് അലി പറയുന്നത്.

മലയാളത്തില്‍ ഏറ്റവും അടിപൊളിയായി വസ്ത്രം ധരിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു ആസിഫിന്റെ ഉത്തരം. ബെസ്റ്റ് ആറ്റിറ്റിയൂഡ് മമ്മൂക്കക്കാണെന്നും ആസിഫ് പറഞ്ഞു. ബെസ്റ്റ് സ്‌ക്രീന്‍ പ്രസന്‍സ് ആര്‍ക്കെന്ന ചോദ്യത്തിനും മമ്മൂക്ക എന്നായിരുന്നു മറുപടി. ഷോട്ട് ടെമ്പേര്‍ഡാണ് എന്നാല്‍ ഹാര്‍ട്ട് ഗോള്‍ഡ് ആരാണെന്ന ചോദ്യത്തിന് വീണ്ടും മമ്മൂക്കയുടെ പേര് തന്നെ പറയേണ്ടി വരുമെന്നും ആസിഫ് അലി പറഞ്ഞു. ആസിഫ് അലി ഇത്ര വലിയ മമ്മൂട്ടി ആരാധകന്‍ ആണോയെന്നാണ് അഭിമുഖം കണ്ട പലരും ചോദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :