വിജയ്ക്കൊപ്പം അര്‍ജുന്‍ സര്‍ജ,'ലിയോ' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മെയ് 2023 (15:27 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ലിയോ' ഒരുങ്ങുകയാണ്. സിനിമയില്‍ 'ആക്ഷന്‍ കിംഗ്' അര്‍ജുന്‍ സര്‍ജയും ഉണ്ട്.

ഇപ്പോഴിതാ, അര്‍ജുന്‍ സര്‍ജ 'ലിയോ'യുടെ ഷൂട്ടിംഗ് ആരംഭിച്ചു . ഒന്നിലധികം ലുക്കുകളില്‍ നടന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും എന്നും കേള്‍ക്കുന്നു. ഇന്ന് മുതല്‍ 'ലിയോ' ടീമിനൊപ്പം നടനും ഉണ്ടാകും.താരത്തിന്റെ വിജയ്ക്കൊപ്പമുള്ള നാലാമത്തെ ചിത്രമാണിത്. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു,


സഞ്ജയ് ദത്ത്, തൃഷ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി എന്നിവരും ചിത്രത്തില്‍ ഉണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :