അനുബന്ധ വാര്‍ത്തകള്‍
- Anweshippin Kandethum: മികച്ച അഭിപ്രായങ്ങള്‍ നേടിയിട്ടും അന്വേഷിപ്പിന്‍ കണ്ടെത്തും വാഷ്ഔട്ടിലേക്ക് ! ടൊവിനോ ചിത്രത്തിനു എന്ത് സംഭവിച്ചു?
- ബോക്സ് ഓഫീസില്‍ തരംഗമായി 'അന്വേഷിപ്പിന്‍ കണ്ടെത്തും' ! കളക്ഷന്‍ റിപ്പോര്‍ട്ട്
- 'ഭ്രമയുഗം'വന്നിട്ടും വീഴാതെ 'അന്വേഷിപ്പിന്‍ കണ്ടെത്തും', ആറാം ദിനം ടോവിനോ ചിത്രം നേടിയ കളക്ഷന്‍
- Premalu vs Anweshippin Kandethum: ക്ലാഷ് റിലീസില്‍ ടൊവിനോയെ മറികടന്ന് നസ്ലന്; 'പ്രേമലു' വന്‍ വിജയത്തിലേക്ക്, തൊട്ടുപിന്നില്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും'
- Anweshippin Kandethum Review: ആവര്‍ത്തനവിരസതയില്ലാത്ത ക്ലീന്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍; 2024 ല്‍ ഹിറ്റടിക്കാന്‍ ടൊവിനോ എത്തി
ഔദ്യോഗിക പ്രഖ്യാപനമെത്തി, ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും നെറ്റ്ഫ്ളിക്സിൽ, റിലീസ് തീയ്യതി അറിയാം
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യത അന്വേഷിപ്പിന്‍ കണ്ടെത്തും ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഫെബ്രുവരി 9ന് റിലീസായ ഇന്വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ആനന്ദ് നാരായണന്‍ എന്ന എസ് ഐ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് സിനിമയെത്തുക.
മാര്‍ച്ച് 8 മുതല്‍ മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളില്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാകും.തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം കല്‍ക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തിയ സിനിമയാണ്. ടൊവിനോയ്ക്ക് പുറമെ ഇന്ദ്രന്‍സ്,ഷമ്മി തിലകന്‍,സിദ്ദിഖ്,ബാബുരാജ് ,വിനോദ് തട്ടില്‍,രമ്യ സുവി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.