Anweshippin Kandethum Review: ആവര്‍ത്തനവിരസതയില്ലാത്ത ക്ലീന്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍; 2024 ല്‍ ഹിറ്റടിക്കാന്‍ ടൊവിനോ എത്തി

കോട്ടയത്തെ ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്

Anweshippin Kandethum
രേണുക വേണു| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (19:50 IST)
Anweshippin Kandethum

Anweshippin Kandethum Review: ടൊവിനോ തോമസ് ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' തിയറ്ററുകളില്‍. ആദ്യ ദിനം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. എസ്.ഐ ആനന്ദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ കണ്ടുവരുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ ആവര്‍ത്തന വിരസത 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിനില്ല. അതു തന്നെയാണ് സിനിമയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതാക്കാനുള്ള ആദ്യ കാരണവും.

കോട്ടയത്തെ ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ പശ്ചാത്തലം. കണിശമായും കൈയടക്കത്തോടെയുമാണ് സംവിധായകന്‍ ഈ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കുറ്റാന്വേഷണം വളരെ യാഥാര്‍ഥ്യമെന്ന വിധം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്നു. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള വളരെ ചടുലമായ ഒരു ത്രില്ലര്‍ അല്ല സിനിമ. എന്നിട്ടും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനും ത്രില്ലടിപ്പിച്ചിരുത്താനും സിനിമയ്ക്ക് സാധിക്കുന്നു.

നവാഗതന്‍ എന്ന നിലയില്‍ വലിയ പ്രശംസ അര്‍ഹിക്കുന്ന നിലയിലാണ് ഡാര്‍വിന്‍ കുര്യാക്കോസ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജിനു വി എബ്രഹാമിന്റെ തിരക്കഥയും മികച്ചു നിന്നു. സാങ്കേതികമായും സിനിമ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ തോമസ് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഉറപ്പായും 'തിയറ്റര്‍ വാച്ച്' അര്‍ഹിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :