Premalu vs Anweshippin Kandethum: ക്ലാഷ് റിലീസില്‍ ടൊവിനോയെ മറികടന്ന് നസ്ലന്‍; 'പ്രേമലു' വന്‍ വിജയത്തിലേക്ക്, തൊട്ടുപിന്നില്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും'

എല്ലാവിധ പ്രേക്ഷകരേയും എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് 'പ്രേമലു'വിന്റെ മികച്ച കളക്ഷനു കാരണം

Premalu, Anweshippin Kandethum
രേണുക വേണു| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (10:12 IST)
Premalu, Anweshippin Kandethum

vs Anweshippin Kandethum: കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ 'പ്രേമലു', 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നിവ ബോക്‌സ് ഓഫീസില്‍ വന്‍ വിജയത്തിലേക്ക്. റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവാണ് വീക്കെന്‍ഡില്‍ വിന്നറായിരിക്കുന്നത്. നസ്ലന്‍, മമിത എന്നിവ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് ആറ് കോടിക്ക് അടുത്താണ്. ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് നാലര കോടി.

എല്ലാവിധ പ്രേക്ഷകരേയും എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് 'പ്രേമലു'വിന്റെ മികച്ച കളക്ഷനു കാരണം. കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യദിനം ഒരു കോടിക്ക് താഴെയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാം ദിനം രണ്ട് കോടിക്ക് അടുത്തും മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് രണ്ടര കോടിക്ക് മുകളിലും ആയി. ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ 60,000 ത്തില്‍ അധികം ടിക്കറ്റുകളാണ് പ്രേമലുവിന്റെ വിറ്റു പോയത്.

അതേസമയം ടൊവിനോ ചിത്രവും ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. റിലീസിനു ശേഷമുള്ള ആദ്യ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒന്നര കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ 47,000 ടിക്കറ്റുകളാണ് ടൊവിനോ ചിത്രത്തിന്റേതായി വിറ്റു പോയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :