നൃത്തരംഗത്തിൻ്റെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്ക്, നടി രശ്മിക മന്ദാനയ്ക്ക് ആറാഴ്ച വിശ്രമം
നടി രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്.
നടി രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് ഒരു മാസം നീളുന്ന ചികിത്സയും വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു.
അപകടം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള രണബാലിയുടെ സെറ്റില്‍ വെച്ചാണോ അതോ ആക്ഷന്‍ ത്രില്ലറായ മൈസയുടെ സെറ്റിലാണോ സംഭവിച്ചത് എന്ന് വ്യക്തമല്ല. ഗുരുതരമായ പരിക്കാണ് താരത്തിനുണ്ടായതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഫഷണല്‍ അത്‌ലറ്റുകള്‍ക്ക് സംഭവിക്കാവുന്ന തരത്തിലുള്ള പരിക്കാണ് താരത്തിനേറ്റതെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.