1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Antony Perumbavoor in Bro Daddy Trailer

ഒടുക്കം ആന്റണി പെരുമ്പാവൂരിനെ ലാലേട്ടനും ട്രോളി ! ട്രെയ്‌ലറില്‍ സൂപ്പര്‍താരങ്ങളേക്കാള്‍ കയ്യടി വാരിക്കൂട്ടി 'ബ്രോ ഡാഡി' നിര്‍മാതാവ്

Antony Perumbavoor
'ബ്രോ ഡാഡി' ട്രെയ്‌ലറില്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനേക്കാളും പൃഥ്വിരാജിനേക്കാളും കയ്യടി വാങ്ങി സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. താന്‍ നിര്‍മിച്ച പല സിനിമകളിലും ആന്റണി നേരത്തേയും അഭിനയിച്ചിട്ടുണ്ട്. ബ്രോ ഡാഡിയിലും പതിവ് ആവര്‍ത്തിക്കുകയാണ് ആന്റണി. ട്രെയ്‌ലറില്‍ ഒറ്റ സീനില്‍ മാത്രമാണ് ആന്റണിയെ കാണിക്കുന്നത്. ട്രെയ്ലറില്‍ ആന്റണിയെ ട്രോളുന്ന മോഹന്‍ലാലിനെ കാണാം. 'ഇയാള്‍ ഇവിടേം എത്തിയോ' എന്നാണ് ട്രെയ്ലറില്‍ ആന്റണി പെരുമ്പാവൂരിനെ കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നത്.
അടുത്ത ലേഖനം
'ദൃശ്യം 2' ട്രെയിലറിനെ 'ബ്രോഡാഡി' മറികടക്കുമോ ? 2 മില്യണ്‍ കാഴ്ചക്കാരിലേക്ക് മോഹന്‍ലാല്‍ ചിത്രം