അനുബന്ധ വാര്‍ത്തകള്‍
- 'അണ്‍സങ് ഹീറോസ്';ലുക്മാന്-ബാലു വര്‍ഗീസ് ടീമിനോടുള്ള സ്‌നേഹം പങ്കുവെച്ച് ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
- 'ഗംഭീരമായ തുടക്കം'; ഓപ്പറേഷന്‍ ജാവ ടീമിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നുവെന്ന് സംവിധായകന്‍ മിഥുന് മാനുവല്‍ തോമസ്
- 'തരുണ്‍ ആറ്റിക്കുറുക്കിയെടുത്ത സിനിമ'; ഓപ്പറേഷന്‍ ജാവയുടെ അനുഭവങ്ങള്‍ പങ്കുവെച്ച് ബിനു പപ്പു
- ഇതൊരു പുതിയ അനുഭവം; 'ഓപ്പറേഷന്‍ ജാവ' കിടിലന്‍ സിനിമയെന്ന് റോഷന് ആന്‍ഡ്രൂസ്
- കാത്തിരിപ്പിന് വിരാമം, 'ഓപ്പറേഷന്‍ ജാവ' സീ ഫൈവില്‍, ആദ്യം തന്നെ സിനിമ കണ്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
'ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്'; ഓപ്പറേഷന്‍ ജാവയ്ക്ക് കൈയ്യടിച്ച് അനൂപ് മേനോന്‍
ഓപ്പറേഷന്‍ ജാവ തരംഗം തീരുന്നില്ല. എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകരും സിനിമ താരങ്ങളും അടക്കം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. ഇപ്പോളിതാ നടനും സംവിധായകനും നിര്‍മ്മാതാവുമായ അനൂപ് മേനോന്‍ ഓപ്പറേഷന്‍ ജാവയ്ക്ക് കൈയ്യടിച്ചു. അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണിതെന്നും നടന്‍ പറഞ്ഞു.
'ഓപ്പറേഷന്‍ ജാവ അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് . തരുണ്‍ മൂര്‍ത്തി എന്നത് ഓര്‍മിക്കപ്പെടേണ്ട ഒരു പേരാണ്. താരപദവിയില്ലാത്ത അഭിനേതാക്കളെ ഉപയോഗിച്ച് എടുത്ത ചിത്രം ഒരിക്കല്‍ കൂടി തെളിയിക്കുന്നു എഴുത്തുകാരന്റെയും സംവിധായകന്റെയും സ്ഥാനം. സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട പേരുകളേക്കാള്‍ വിശ്വസിച്ച നിര്‍മ്മാതാവിന് എന്റെ സല്യൂട്ട് പോകുന്നു. മുഴുവന്‍ ടീമിനോടും സ്‌നേഹം.. തീര്‍ച്ചയായും കാണണം'- അനൂപ് മേനോന്‍ കുറിച്ചു.
75 ദിവസത്തോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കി.