'നടന്‍ തിരക്കഥാകൃത്ത് സംവിധായകന്‍ അതിലുപരി നല്ലൊരു സുഹൃത്ത്'; അനൂപ് മേനോന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (10:54 IST)

അനൂപ് മേനോന്റെ 45-ാം ജന്മദിനം ആണ് ഇന്ന്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാവിലെ മുതലേ ആശംസകളുമായി എത്തി. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, ബാദുഷ തുടങ്ങി നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.

'പ്രിയപ്പെട്ട അനൂപ് മേനോന് മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു'- സൈജു കുറുപ്പ് കുറിച്ചു.
മറക്കാനാവാത്ത ജന്മദിനം ആശംസിക്കുന്നു എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്.
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജില്‍ നിയമപഠനവും പൂര്‍ത്തിയാക്കിയ അനൂപ് മേനോന്‍ അധ്യാപകനായായിരുന്നു ജീവിതം തുടങ്ങിയത്. അതിനോടൊപ്പം തന്നെ സൂര്യാ, കൈരളി തുടങ്ങിയ ചാനലുകളില്‍ അവതാരകനായി ജോലി നോക്കി.

പിന്നീട് സീരിയലിലേക്ക് ചുവടുമാറ്റി. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിലൂടെ ആണ് തുടക്കം. കാട്ടുചെമ്പകം എന്ന ചിത്രത്തില്‍ ജയസൂര്യയോടൊപ്പം ആദ്യമായി അഭിനയിച്ചു. പകല്‍ നക്ഷത്രങ്ങള്‍, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് അനൂപ് മേനോന്‍. ഇന്ന് നിര്‍മ്മാതാവും സംവിധായകനും കൂടിയാണ് അദ്ദേഹം.അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :