'മേപ്പടിയാന്‍' റിലീസിനൊരുങ്ങുന്നു, ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (17:14 IST)

ഉണ്ണിമുകുന്ദന്റെ വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മേപ്പടിയാന്‍. വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോളിതാ സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് മേപ്പടിയാന് ലഭിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചു.
വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നും നടന്‍ അറിയിച്ചു.മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.

സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :