'എന്റെ കരിയറിലെ നാഴികക്കല്ല്'; ചിത്രം തിയേറ്ററുകളില്‍ പരാജയപ്പെട്ടു,'ജനമൈത്രി' ഓര്‍മ്മകള്‍ പങ്കുവെച്ച് സൈജു കുറുപ്പ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (11:12 IST)

സൈജു കുറുപ്പ് 'ജനമൈത്രി' എന്ന സിനിമയുടെ ഓര്‍മ്മകളിലാണ്.2 വര്‍ഷം മുമ്പ് ജൂലൈ 19 ന് പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. അതിനുശേഷം ടെലിവിഷനിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തപ്പോള്‍ ലഭിച്ച പ്രേഷക സ്വീകാര്യതയെ കുറിച്ച് തുറന്നു പറയുകയാണ് നടന്‍.

സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്

എന്റെ കരിയറിലെ ഒരു നാഴികക്കല്ലായ ചിത്രം ജനമൈത്രി(2 വര്‍ഷം മുമ്പ് ജൂലൈ 19 ന് പുറത്തിറങ്ങി). ജോണ്‍ മന്തിരിക്കല്‍ സംവിധാനം ചെയ്ത്.ജോണ്‍ മന്തിരിക്കല്‍ ജെയിംസ് സെബാസ്റ്റ്യനും എന്നിവര്‍ ചേര്‍ന്ന് എഴുതിയ ചിത്രം ഞങ്ങളുടെ ഫ്രൈഡേ ഫിലിംസ് നിര്‍മ്മിച്ചു. ജോണ്‍, ജെയിംസ് എന്നീ രണ്ട് പ്രതിഭകളെ സിനിമാരംഗത്ത് കൊണ്ടുവന്ന മിഥുന്‍ മാനുവല്‍ തോമസിന് പ്രത്യേകമായ നന്ദി.

സിനിമ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലെങ്കിലും... ഏഷ്യാനെറ്റിലും ആമസോണ്‍ പ്രൈമിലും ഞങ്ങളുടെ സിനിമയ്ക്ക് ലഭിച്ച കാഴ്ചക്കാരുടെ എണ്ണത്തില്‍ ഞങ്ങള്‍ അമ്പരന്നു... ജോണും ജെയിംസും ഇനിയും ഒരുപാട് ദൂരം പോകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :