അനുബന്ധ വാര്‍ത്തകള്‍
- സാമ്പത്തിക പ്രതിസന്ധി: വ്യാപാരി ആത്മഹത്യ ചെയ്തു
- കട്ടപ്പനയില്‍ പതിനാലുകാരി തൂങ്ങിമരിച്ചു
- കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്ത നിലയില്‍
- മകന്റെ ആത്മഹത്യകണ്ട് പിതാവ് അതേ മരത്തില്‍ തൂങ്ങിമരിച്ചു
- ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യര്‍ ആണ്, ഇനിയെങ്കിലും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരുന്നൂടെ: സാധിക വേണുഗോപാല്‍
പല പേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്‍പിച്ച് ലിംഗമാറ്റ സര്‍ജറി ചെയ്യുന്നത്:അഞ്ജലി അമീര്‍
പല പേരുകള്‍ വിളിച്ചുളള സമൂഹത്തിന്റെ പരിഹാസങ്ങള്‍ കൊണ്ടാണ് തങ്ങളെ പോലുള്ളവര്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നതെന്ന് നടി അഞ്ജലി അമീര്‍.താനും സര്‍ജറി ചെയ്ത ചെയ്ത വ്യക്തിയാണെന്നും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്നുമാണ് അഞ്ജലി അമീര്‍ ചോദിക്കുന്നത്.സുഹൃത്ത് അനന്യ കുമാരിയുടെ വിയോഗത്തില്‍ നേരത്തെയും അഞ്ജലി അമീര്‍ പ്രതികരിച്ചിരുന്നു.
അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്
'ഹിജഡ ,ഒന്‍പതു ,ചാന്തുപൊട്ട് ,ഒസ്സു , രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവര്‍ രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ ...?'-അഞ്ജലി അമീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.