കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (09:08 IST)
ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയില്‍ തുടങ്ങി 'പ്രിയന്‍ ഓട്ടത്തിലാണ്' വരെ എത്തി നില്‍ക്കുകയാണ് താരം. തന്നെ ഇരുപത്തിയാറാമത്തെ ജന്മദിനം ആഘോഷിക്കുകയാണ് അനാര്‍ക്കലി. 8 ഫെബ്രുവരി 1997 ലാണ് നടി ജനിച്ചത്.
അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.
വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.