'ആനന്ദം പരമാനന്ദം' റിലീസിന് ഒരുങ്ങുന്നു, ഓണം പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (14:51 IST)
ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഷറഫുദ്ദീന്‍ ചിത്രമാണ് 'ആനന്ദം പരമാനന്ദം'.പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഷാഫിയാണ് സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്കിന് പിന്നാലെ പുതിയ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.


അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ.പി. ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയ താരനിരയുണ്ട്. പാലക്കാട് ആയിരുന്നു ചിത്രീകരണം.

മനോജ് പിള്ള ഛായാഗ്രഹണവും സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :