അപ്പൊ ഇനി കൊട്ടിക്കലാശം ലിന്റോ കുര്യന്‍ കട്ട് ചെയ്ത 'കുടുക്ക് 2025' ട്രെയിലര്‍, റിലീസ് ഓഗസ്റ്റ് 25ന്

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 17 ഓഗസ്റ്റ് 2022 (16:25 IST)
കുടുക്ക് 2025 റിലീസിനായി കാത്തിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. നിലവില്‍ പ്രമോഷന്‍ തിരക്കുകളിലാണ് താരം.ലിന്റോ കുര്യന്‍ കട്ട് ചെയ്ത് 01:35 മിനിറ്റ് ഡ്യൂറേഷനില്‍ കുടുക്കിന്റെ ട്രെയ്ലര്‍ ഉടന്‍ പുറത്തുവരും.

'ലിന്റോ കുര്യന്‍ കട്ട് ചെയ്ത് 01:35 മിനിറ്റ് ഡ്യൂറേഷനില്‍ കുടുക്കിന്റെ ട്രെയ്ലര്‍ ഉടന്‍ വരുന്നു ... അപ്പൊ ഇനി കൊട്ടിക്കലാശം
Kudukku 2025 ആഗസ്റ്റ് 25 ന്'-കുടുക്ക് ടീം കുറിച്ചു.

അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :