50 ദിവസങ്ങൾ,'പ്രകാശൻ പറക്കട്ടെ'ഇന്നത്തോടെ തിയേറ്ററുകളിലെ പ്രദർശനം തീരും

Anoop k.r| Last Modified വ്യാഴം, 28 ജൂലൈ 2022 (14:22 IST)
 
കഴിഞ്ഞ 50 ദിവസങ്ങളായി പ്രകാശൻ പറക്കട്ടെ എന്ന് കുഞ്ഞ് സിനിമ കാണാൻ തിയേറ്ററുകളിൽ ആളുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്രയും ദിവസം ചിത്രം പ്രദർശിപ്പിച്ചതും. ഇന്നത്തോടെ തിയേറ്ററുകളിലെ പ്രദർശനം തീരുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
 
"50 ദിവസം...ഇന്ന് "പ്രകാശൻ പറക്കട്ടെ" യുടെ അവസാനത്തെ തീയറ്റർ ഷോയും കഴിയും.. ഈ സമയത്ത് ഒരു കുഞ്ഞു സിനിമ തീയേറ്ററിൽ ഓടുക.. അതും ഇത്രയും ദിവസം..കാണികളെ നിങ്ങൾക്ക് നന്ദി.. വിമർശകരെ നിങ്ങൾക്ക് അതിലും നന്ദി.. കൂടെ നിന്നവരെ ഓർക്കുന്നു"- പ്രകാശൻ പറക്കട്ടെ ടീം കുറിച്ചു.
 
കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. 
 
ഫീൽ ഗുഡ് ഡ്രാമ ചിത്രത്തിന് കേരള ബോക്‌സ് ഓഫീസിൽ നിന്നും ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് 1.25 കോടി രൂപ കളക്ഷൻ നേടാനായി. അഞ്ച് ദിവസത്തെ കളക്ഷൻ 7.3 കോടിയും ആറാമത്തെ ദിവസം പ്രദർശന പൂർത്തിയായപ്പോൾ എട്ട് കോടി കളക്ഷൻ സിനിമ സ്വന്തമാക്കി. മൂന്നു കോടി ബജറ്റിലാണ് ഈ ചിത്രം നിർമ്മിച്ചത്.
 
ജൂൺ 17 നാണ് ചിത്രം റിലീസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :