Anoop k.r|
Last Modified വ്യാഴം, 28 ജൂലൈ 2022 (10:43 IST)
പുഴു സംവിധായിക രത്തീന വീണ്ടും മമ്മൂട്ടിയെ കാണാനായ സന്തോഷത്തിലാണ്. ഇത്തവണ നടി നിഖില വിമലും ഉണ്ടായിരുന്നു കൂട്ടിന്. അണിനിരയിൽ പുതിയൊരു ചിത്രം ഒരുങ്ങുന്നുണ്ടോ എന്നും അറിവില്ല. രത്തീനയുടെ കൂടെ മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകരും.
രത്തീനയുടെ ആദ്യ സംവിധാന സംരംഭം പുഴുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം സോണി ലിവിലൂടെയാണ് റിലീസിനെത്തിയത്.ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദർശൻ, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായി രത്തീന പുഴു സംവിധാനം ചെയ്തത്.