'100 ദിവസം ആ വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു'; മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് സൂരജ് തേലക്കാട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (14:45 IST)
പലരും പറഞ്ഞു എത്രയോ നേരത്തെ പോകേണ്ട മത്സരാര്‍ത്ഥി, പക്ഷേ ബിഗ് ബോസ് ഹൗസില്‍ 100 ദിവസവും പിന്നിട്ട്
സൂരജ് തേലക്കാട്. ഇക്കഴിഞ്ഞ ദിവസമായിരുന്നു താരം നാട്ടിലേക്ക് തിരിച്ചെത്തിയത്. ആറാമത്തെ പൊസിഷന്‍ ആയിരുന്നു ബിഗ് ബോസ് നാലാം സീസണില്‍ നടന് ലഭിച്ചത്. ബിഗ് ബോസ് വീട്ടില്‍ എനിക്ക് നില്‍ക്കാന്‍ തന്ന ഊര്‍ജ്ജം തന്നത് മോഹന്‍ലാല്‍ ആണെന്ന് സൂരജ് പറയുന്നു.

'Lalettan ഓരോ Saturday, Sunday Episode വരുമ്പോഴും സ്‌നേഹത്തോടെ ഉപദേശങ്ങള്‍ തന്നതും,വാത്സല്യത്തോടെ ശാസിച്ചതും,നല്ല നല്ല കാര്യങ്ങള്‍ ചെയ്തപ്പോള്‍ തന്ന പ്രോത്സാഹനവും വീട്ടില്‍ എനിക്ക് നില്‍ക്കാന്‍ തന്ന ഊര്‍ജ്ജം വളരെ വലുതാണ്.100 ദിവസം ആ വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.Thank You Laletta mohanlal'-സൂരജ് കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :