മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു, ഷൂട്ടിംഗ് സെറ്റില്‍ ശ്രീകാന്ത് മുരളിയും മാമുക്കോയയും

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജൂലൈ 2022 (10:23 IST)
എം.ടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലൊന്നായാണ് 'ഓളവും തീരവും'.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാപ്പുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഓളവും തീരവും' ആദ്യ സിനിമയില്‍ ഇതേ കഥാപാത്രത്തെ മധുവാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ശ്രീകാന്ത് മുരളി.

പ്രിയദര്‍ശിനെയും മാമുക്കോയയും നടന്‍ പങ്കുവെച്ച ലൊക്കേഷന്‍ ചിത്രത്തില്‍ കാണാം.
ആന്തോളജിയില്‍ രണ്ട് ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും.ബിജുമോനോന്‍ നായകനാവുന്ന 'ശിലാലിഖിതം' ആണ് മറ്റൊരു ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :