അനുബന്ധ വാര്‍ത്തകള്‍
- 'വലിമൈ' ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്ക്ക് വന്‍വരവേല്‍പ്പ്, ആദ്യ 15 മണിക്കൂറിനുള്ളില്‍ 5.3 മില്യണ്‍ കാഴ്ചക്കാര്‍
- റിലീസ് പ്രഖ്യാപിച്ച് അജിത്തിന്റെ 'വലിമൈ', രജനിയുടെ 'അണ്ണാത്തെ'യ്ക്കൊപ്പം മത്സരത്തിനില്ല
- സിനിമയിൽ നിന്നും ബ്രേയ്ക്ക് എടുക്കാനൊരുങ്ങി അജിത്? ഗ്യാപ് എടുക്കുക ബൈക്കിൽ ലോകം ചുറ്റാൻ!
- 'വലിമൈ'യിലെ വില്ലന്‍, പിറന്നാള്‍ ദിനത്തില്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍
- 'വലിമൈ' ടീസര്‍ വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ
അജിത്തിന്റെ പുതിയ ചിത്രം,'തല 61', 'വലിമൈ' ടീം വീണ്ടും ഒന്നിക്കുന്നു
സിനിമാലോകം കാത്തിരിക്കുകയാണ് അജിത്തിന്റെ 'വലിമൈ' റിലീസിനായി. ചിത്രീകരണം നീണ്ടുപോയ സിനിമയുടെ റിലീസ് ഈയടുത്താണ് പ്രഖ്യാപിച്ചത്.2022 പൊങ്കലിന് സിനിമ പ്രേക്ഷകരിലേക്കെത്തും.അജിത്ത് ആരാധകര്‍ക്ക് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ് കോളിവുഡില്‍ നിന്ന് പുറത്തു വരുന്നത്.
'വലിമൈ' ടീം വീണ്ടും ഒന്നിക്കുകയാണ്.നിര്‍മ്മാതാവ് ബോണി കപൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
വലിമൈ' സംവിധായകന് എച്ച് വിനോദ് തന്നെ പുതിയ ചിത്രവും സംവിധാനം ചെയ്യും.അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമാണ് ഇത്. 'തല 61' എന്നാണ് താല്‍ക്കാലികമായി സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അജിത്ത്, എച്ച് വിനോദ്, ബോണി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.'നേര്‍കൊണ്ട പാര്‍വൈ' ആയിരുന്നു ഈ ടീമിന്റെ ആദ്യചിത്രം. ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ തമിഴ് റീമേക്ക് ആയിരുന്നു.
അതേസമയം 'വലിമൈ' ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്.