മമ്മൂട്ടി മുതൽ രജനികാന്ത് വരെ; സ്നേഹസമ്പന്നരായ അച്ഛന്മാർക്കായി ‘അന്വേഷണ’ത്തിലെ ഗാനം

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 19 ജനുവരി 2020 (10:36 IST)
ജയസൂര്യ നായകനാകുന്ന ‘അന്വേഷണ’ത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാവുകയാണ്. ”ഇളം പൂവേ” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണമിട്ട് സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, തമിഴ് സിനിമയിലെ സ്നേഹസമ്പന്നരായ അച്ഛന്മാരുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയതാണ് ഗാനം. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, ദുല്‍ഖര്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :