ഫാൻസ് ഇത് കാണുന്നുണ്ടോ? അജിത്തിനെ ഫോണിൽ വിളിച്ച് പ്രശംസിച്ച് ദളപതി വിജയ് !

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 13 ജനുവരി 2020 (14:05 IST)
അജിത് - വിജയ് ഫാൻസ് തമ്മിൽ സോഷ്യൽ മീഡിയകളിൽ ഫാൻ ഫൈറ്റ് നടത്താറുണ്ട്. എന്നാൽ, ഇവരുടെ ആരാധകർ തമ്മിൽ അടിയാണെങ്കിലും താരങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബന്ധമാണുള്ളത്. പഴയ സൌഹൃദം ഇവർ ഇപ്പോഴും കാത്തുസൂക്ഷിക്കലുണ്ട്. നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ പരസ്പരം വിളിച്ച് അഭിനന്ദിക്കാറുണ്ട്.

അത്തരത്തിലൊരു അഭിനന്ദന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അജിത്തിന്റേതായി കഴിഞ്ഞ ത്തിന്റെതായി കഴിഞ്ഞ വർഷം പുറത്തുവന്ന ചിത്രമായിരുന്നു വിശ്വാസം. ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻ‌താര ആയിരുന്നു നായിക. കഴിഞ്ഞ ദിവസം നടന്ന വികടൻ അവാർഡ്‌സിൽ ചിത്രം ഫേവറൈറ്റ് മൂവി എന്ന വിഭാഗത്തിൽ അവാർഡ് കരസ്ഥമാക്കിയിരുന്നു.

ചിത്രത്തിന് അവാർഡ് നൽകിയത് വിജയുടെ മാതാപിതാക്കളായ S.A ചന്ദ്രശേഖറും ശോഭ ചന്ദ്രശേഖറും ചേർന്നായിരുന്നു. വിശ്വാസം സിനിമക്ക് ശേഷം ദളപതി വിജയ് നടൻ തല അജിത്തിനെയും സംവിധായകൻ ശിവയേയും ഫോണിൽ വിളിച്ചു പ്രശംസിച്ചുവെന്ന് ചടങ്ങിനിടെ ചദ്രശേഖർ വെളിപ്പെടുത്തി.

ഒരുപക്ഷെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാൻഫൈറ്റുകൾ വിജയ് - അജിത് ഫാൻസുകാർ തമ്മിൽ ആണ്. എന്നാൽ താരങ്ങൾ തമ്മിൽ നല്ല ബന്ധം തന്നെ ആണെന്ന് ചന്ദ്രശേഖറിന്റെ വാക്കുകൾ തെളിയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :