അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ഡിസംബര്‍ 2019 (12:18 IST)
ജമ്മു കശ്മീരിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിലെ 7,000ലധികം സൈനികരെ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ
ആർട്ടിക്കിൽ 370 പ്രകാരം സംസ്ഥാനത്തിന് നൽകിയിരുന്ന പ്രത്യേക പദവി
റദ്ദാക്കുന്നതിന്റെ
ഭാഗമായി 43,000 സിഎപിഎഫ് സൈനികരെ വിന്യസിച്ചിരുന്നു. ഇതിൽ നിന്നും 72 കമ്പനി അർധ സൈനികരെയാണ് ഇപ്പോൾ പിൻവലിക്കുന്നത്.
ഇതിൽ 24 സിആർപിഎഫ്,12 കമ്പനി വീതം ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി എന്നിവരും ഉൾപ്പെടുന്നു.ഡിസംബർ 23ന് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് എന്നിവർ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.