അക്കാര്യം ഞാൻ പഠിച്ചത് അജിത് സാറിൽനിന്നുമാണ്; വെളിപ്പെടുത്തി പൃഥ്വിരാജ് !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2019 (15:06 IST)
പൃഥ്വിരാജ് മോഹൻലാലിന്റെ വലിയ ആരാധകനാണ് എന്ന് നമുക്ക് അറിയാം പൃഥ്വി തന്നെ ഇത് പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ജീവത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സൂപ്പർ താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ പൃഥ്വി. എന്നാൽ ആ തരം മലയാളത്തിൽനിന്നുമല്ല. തമിഴകത്തിന്റെ തല അജിത്ത് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പൃഥ്വി പറയുന്നു.

'സൂര്യയും ജ്യോതികയും പുതിയ വീട്ടിലേക്ക് താമസം മാറുന്ന ചടങ്ങിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. അവിടെ വെച്ചാണ് അജിത്ത് സാറുമായി കൂടുതല്‍ സംസാരിച്ചത്. രണ്ടുമണിക്കൂറോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അന്നദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും ഞാന്‍ ജീവിതത്തില്‍ ഇന്നും അതേ പോലെ പാലിക്കുന്നുണ്ട്,

ജീവിതത്തിലെ ജയപരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കാറില്ല. വലിയ വിജയം നേടിയാലോ പരാജമായി മാറിയാലോ എക്സൈറ്റ്മെന്റോ, നിരാശയോ അദ്ദേഹം കാണിക്കാറില്ല. ഞാനും അതേ ശൈലിയാണ് തുടരുന്നത്' പൃഥ്വിരാജ് പറഞ്ഞു. സൂപ്പര്‍ ഫാന്‍സ് എന്ന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുമ്പോഴാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്. മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ്, വിക്രം, അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ധനുഷ് തുടങ്ങിയവരുടെ ആരാധകർ ഒത്തുകൂടിയ പരിപാടിയായിരുന്നു ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :