30 വർഷത്തെ ഇടവേളക്ക് ശേഷം രജനികാന്തും പ്രകാശ് രാജും ഒന്നിക്കുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2019 (13:12 IST)
ദർബാറിന് ശേഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന രജനി ചിത്രത്തിൽ പ്രകാശ്‌രാജും മീനയും ഉണ്ടാകുമെന്ന് വാർത്ത. സൺ പിക്ചേഴ്സ് നിർമിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടന്നിരുന്നു. നീണ്ട മുപ്പത് വർഷത്തെ ഇടവേളക്ക് ശേഷം രജനികാന്തും പ്രകാശ്‌രാജും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. 1999ൽ പുറത്തിറങ്ങിയ കെ എസ് രവികുമാറിന്റെ പടയപ്പയിലാണ് അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്.

അജിത്- നയൻ‌താര താരജോഡികൾ ഒന്നിച്ചഭിനയിച്ച് വൻ വിജയം കൈവരിച്ച വിശ്വാസത്തിന് ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തലൈവർ 168. കീർത്തി സുരേഷ് നായികാവേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ചിത്രത്തിൽ പ്രകാശ്‌രാജ് ഉണ്ടെന്ന വിവരം സൺ പിക്ച്ചേഴ്സ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :