പ്രേക്ഷക വിരുന്നില്‍ ആറാടിയ 'അജഗാജാന്തരം'; സന്തോഷം പങ്കുവെച്ച് കിച്ചു ടെല്ലസ്

കെ ആര്‍ അനൂപ്| Last Modified ശനി, 26 ഫെബ്രുവരി 2022 (08:59 IST)

'അജഗജാന്തരം' കണ്ടവരാരും ആന്റണി വര്‍ഗീസിനൊപ്പം അഭിനയിച്ച ആന പാപ്പാനെ മറന്നുകാണില്ല. കിച്ചു ടെല്ലസ് അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 75 ദിവസം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച അജഗാജാന്തരം ഒടുവില്‍ ഒ.ടി.ടി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍.
'ഒരുപാട് സന്തോഷം 75 ദിവസം ഹൗസ് ഫുള്‍ ആയി പ്രേക്ഷക വിരുന്നില്‍ ആറാടിയ ഞങ്ങളുടെ അജഗാജാന്തരം വീണ്ടും നിങ്ങള്‍ക്കു മുന്നില്‍ വരുകയാണ്... സിനിമ തീയേറ്ററില്‍ കണ്ടവരോ കാണാന്‍ സാധിക്കാത്തവരോ ആയവര്‍ക്ക് sony streaming ഉണ്ട്... പടം കാണാത്തവര്‍ കണ്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കണേ, ദൈവത്തിന് നന്ദി'- കിച്ചു ടെല്ലസ് കുറിച്ചു
75 ദിവസങ്ങള്‍ പിന്നിട്ട അജഗജാന്തരം നിര്‍മ്മാതാക്കള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെയാണ് അവര്‍ സന്തോഷം പങ്കിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :