മൂന്നാം ക്ലാസുകാരി ആന്റണി വര്‍ഗീസിന് കത്തെഴുതി, അവളുടെ സങ്കടം മാറ്റി നടന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 5 ഫെബ്രുവരി 2022 (17:12 IST)

ആന്റണി വര്‍ഗീസിന്റെ കുട്ടി ആരാധികയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെരുമണ്‍ എല്‍ പി എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ നവമി എസ് പിള്ളയാണ് നടന്റെ കുഞ്ഞ് വലിയ ആരാധിക. അജഗജാന്തരം സിനിമ കാണാന്‍ പോയപ്പോള്‍ കൊല്ലം പാര്‍ത്ഥാ തിയറ്ററില്‍ പെപ്പയും ടീമും എത്തിയിരുന്നുവെന്നും എന്നാല്‍ തിരക്കുകാരണം തനിക്ക് തന്റെ പ്രിയ നടനെ കാണാന്‍ സാധിച്ചില്ലെന്നും നവമി കുട്ടി പറയുന്നു.തന്റെ കൈപ്പടയിലെഴുതിയ കുറിപ്പില്‍ ആന്റണിയെ നേരില്‍ കാണണമെന്ന ആഗ്രഹവും നവമി കുറിച്ചു.

ഒടുവില്‍ ആന്റണി വര്‍ഗീസ് തന്റെ കുഞ്ഞ് ആരാധികയെ കാണാമെന്ന് ഉറപ്പുനല്‍കി.ഇനി കൊല്ലം വരുമ്പോള്‍ നമ്മള്‍ക്ക് എന്തായാലും കാണാം നവമിക്കുട്ടി എന്നാണ് പെപ്പ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
അജഗജാന്തരം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 25 കോടി കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞദിവസം ചിത്രം 50 ദിവസങ്ങള്‍ പിന്നിട്ടു. ഇപ്പോഴും കുറച്ചധികം സിംഗിള്‍ സ്‌ക്രീനുകളിലും പ്രദര്‍ശനം തുടരുന്നു എന്നത് വല്ലാത്ത സന്തോഷം തരുന്ന അനുഭവമാണെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :