അജഗജാന്തരം ഒ.ടി.ടിയില്‍, റിലീസ് ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (14:49 IST)

തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം നടത്തിയ അജഗജാന്തരം ഒടുവില്‍ ഒ.ടി.ടിയില്‍. ഫെബ്രുവരി 25നാണ് റിലീസ്. സോണി ലിവാണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയത്.
അജഗജാന്തരം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 25 കോടി കളക്ഷന്‍ നേടിയിരുന്നു. ഫെബ്രുവരി ആദ്യം ചിത്രം 50 ദിവസങ്ങള്‍ തിയറ്ററുകളില്‍ പിന്നിട്ടിരുന്നു.

അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കൂടാതെ ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :