അനുബന്ധ വാര്‍ത്തകള്‍
- നടി അഹാന കൃഷ്ണ സംവിധായികയാകുന്നു, ഫസ്റ്റ് ലുക്ക് ഇന്നെത്തും
- 'നിനക്ക് ഞാനുണ്ട്'; കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസകളുമായി അഹാന കൃഷ്ണ
- ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങള്‍:കൃഷ്ണകുമാര്‍
- നമ്മുടെ നാട് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കിയായ എന്റ്റര്‍റ്റേനറാണ് റിമി ടോമി:സിത്താര
- ഷൈന്‍ ടോം ചാക്കോയ്ക്ക് പിറന്നാള്‍ സമ്മാനം, സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടി' ടീം
ആഹാനക്കും എനിക്ക് കിട്ടിയ 'അച്ഛന്‍' എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്,26 വയസ്സ്: കൃഷ്ണകുമാര്‍
4 പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ കൃഷ്ണകുമാര്‍.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍
അഹാനയുടെ പിറന്നാളാണ് ഇന്ന്. ആദ്യമായി കൃഷ്ണകുമാറിനെ 'അച്ഛന്‍' എന്ന് വിളിച്ച മകള്‍.ആഹാനക്കും, എനിക്ക് കിട്ടിയ 'അച്ഛന്‍' എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്
നമസ്‌കാരം.. എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13.1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി. ആഹാന അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി.. 'അച്ഛന്‍'. 26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ 'അച്ഛന്‍' എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി.'