കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (08:57 IST)
നടി
അഹാന കൃഷ്ണ സിനിമ സംവിധായികയാകുന്നു. വലിയ ടെക്‌നിക്കല്‍ ടീം താരത്തിനൊപ്പം ഉണ്ട്.
ഗോവിന്ദ് വസന്ദ സംഗീതവും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വഹിക്കുന്നത്. ഫസ്റ്റ് ലുക്കിലും സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇന്ന് പുറത്തുവരും.
അഹാനയിലെ സംവിധായികയെ കാണാനായി കാത്തിരിക്കുകയാണ് സിനിമ ലോകം.രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലൂടെയാണ് അഹാന സിനിമയിലെത്തിയത്.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങി പിടികിട്ടാപ്പുള്ളി വരെ എത്തി നില്‍ക്കുകയാണ് നടി.
നാന്‍സി റാണി, അടി തുടങ്ങി സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.