അനുബന്ധ വാര്‍ത്തകള്‍
- അന്തിമ വിജയം സത്യത്തിനായിരിക്കും, 'ആദിപുരുഷ്' ഫൈനല്‍ ട്രെയിലര്‍ കണ്ടില്ലേ ?
- ചെകുത്താന് മല ഉണ്ടായ കഥ, ത്രില്ലടിപ്പിക്കാന്‍ ദിലീഷ് പോത്തന്,'ഒ.ബേബി' ട്രെയിലര്‍ കാണാം
- ഹനുമാന് എത്തുമെന്ന വിശ്വാസം,'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
- പ്രതിഫലമായി വന്‍തുക, പ്രഭാസിന്റെ വില്ലനായി കമല്ഹാസന് എത്തുമോ?
- ആദിപുരുഷ് അപ്ഡേറ്റ്, ആരാധകര്‍ കാത്തിരിക്കുന്ന വിവരങ്ങള്‍
കെ ജി എഫിൽ അകപ്പെട്ട ശ്രീരാമനോ?, ആദിപുരുഷ് ട്രെയിലർ പുറത്ത്
പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ അവസാന ട്രെയ്‌ലര്‍ എത്തി. രാമായണത്തെ ആസ്പദമായിരിക്കുയ ചിത്രത്തിന് തിന്മയുടെ മുകളില്‍ നന്മ നേടിയ വിജയമെന്ന ടാഗ്ലൈനാണ് നല്‍കിയിരിക്കുന്നത്. രാമ രാവണ യുദ്ധമാണ് സിനിമയുടെ പശ്ചാത്തലം. നേരത്തെ ചിത്രത്തിന്റെ ടീസറിനെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം ഉയര്‍ന്നിരുന്നു. ഇതോടെ വിഎഫ്എക്‌സ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വീണ്ടും പണം മുടക്കി ചിത്രത്തിന്റെ റിലീസ് തീയ്യതി നീട്ടിയിരുന്നു.
അതേസമയം 500 കോടി രൂപയിലേറെ മുതല്‍മുടക്കില്‍ വരുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. അതേസമയം മുന്‍പ് ഇറങ്ങിയ ടീസറില്‍ നിന്നും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ത്രി ഡിയില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്,ഹിന്ദി,മലയാളം,കന്നഡ, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും, താനാജിക്ക് ശേഷം ഓം റൗട്ട് ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസ്,സെയ്ഫ് അലിഖാന്‍,കൃതി സനോണ്‍, സണ്ണി സിംഗ്,ദേവദത്ത നാഗേ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.