പ്രതിഫലമായി വന്‍തുക, പ്രഭാസിന്റെ വില്ലനായി കമല്‍ഹാസന്‍ എത്തുമോ?

അഭിറാം മനോഹർ| Last Modified ബുധന്‍, 31 മെയ് 2023 (13:45 IST)
പ്രഭാസ് നായകനാകുന്ന നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പ്രൊജക്ട് കെയില്‍ വില്ലനായി കമല്‍ഹാസനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രത്തിനായി കമല്‍ഹാസന്‍ 20 ദിവസത്തെ ഡേറ്റ് നല്‍കിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 150 കോടിയോളമാണ് ചിത്രത്തിനായി താരം വാങ്ങുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

പ്രൊജക്ട് കെയുടെ 70 ശതമാനത്തോളം ചിതീകരണം പൂര്‍ത്തിയായതിനാല്‍ തന്നെ ചിത്രത്തില്‍ കമല്‍ഹാസന്‍ എത്താന്‍ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നു. ഒരു എക്സ്റ്റന്‍ഡഡ് കാമിയോയ്ക്കായി 150 കോടി രൂപ പ്രതിഫലമെന്നത് വിശ്വസനീയമല്ലെന്നും ഇവര്‍ പറയുന്നു. പ്രൊജക്ട് കെയില്‍ വോയ്‌സ് ഓവര്‍ ആയോ അതിഥി വേഷമായോ കമല്‍ എത്തിയേക്കുമെന്നും ആരാധകര്‍ പറയുന്നു. അടുത്തവര്‍ഷം ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :