1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Suchithra photos

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായിക, വയസ് 46 കഴിഞ്ഞെങ്കിലും ഇന്നും സുന്ദരി; സുചിത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Actress Suchithra photos സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായിക
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുചിത്ര മുരളി. ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി. തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.
1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്. താരത്തിന് ഇപ്പോള്‍ 46 വയസ് കഴിഞ്ഞു. സുചിത്രയെ കണ്ടാല്‍ 46 വയസ് കഴിഞ്ഞെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുരളിയാണ് ജീവിതപങ്കാളി. ഇരുവര്‍ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.