സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് സൂര്യ അഭിനയിക്കാനെത്തി, ഷാരൂഖും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല, സംവിധായകന്‍ മാധവന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (15:05 IST)

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ജീവിതകഥ പറയുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'. നടന്‍ മാധവന്റെ സംവിധാന അരങ്ങേറ്റ ചിത്രംകൂടിയാണിത്. ഹിന്ദി പതിപ്പില്‍ ഷാരൂഖ് ഖാനും തമിഴ് പതിപ്പില്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. രണ്ടുപേരും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ പരിപാടിക്കിടെ മാധവന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

ഷാരൂഖിനൊപ്പം 'സീറോ' എന്ന സിനിമയില്‍ തന്റെ സിനിമയെക്കുറിച്ച് പറഞ്ഞതെന്നും എന്ന് ഡേറ്റ് വേണമെന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും മാധവന്‍ പറഞ്ഞു.സ്വന്തം കയ്യില്‍ നിന്ന് പണമെടുത്താണ് സൂര്യ മുംബൈയിലെ ലൊക്കേഷനിലെത്തിയത്. വിമാന ടിക്കറ്റിനോ തമിഴ് ഡയലോഗ് പരിഭാഷകനോ പോലും പണം വാങ്ങിയില്ലെന്നും മാധവന്‍ പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :