1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress shakeela got beaten

Shakeela: നടി ഷക്കീലയ്ക്ക് മർദ്ദനം, വളർത്തുമകൾക്കും ബന്ധുക്കൾക്കുമെതിരെ പരാതി

Shakeela
നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഷക്കീലയുടെ വളര്‍ത്തുമകളായ ശീതളിനെതിരെയാണ് പരാതി. തന്നെ തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായാണ് വളര്‍ത്തുമകള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ നടി ആരോപിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു. പരിക്കിനെ തുടര്‍ന്ന് ഇവര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
 
വളര്‍ത്തുമകളായ ശീതളും ശീതളിന്റെ അമ്മയും സഹോദരിമാരും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ലേഖനം
Ozler Jayaram Mammootty: മമ്മൂട്ടി കൈപ്പിടിച്ച് കയറ്റി, കരിയറിൽ ആദ്യമായി ചരിത്രനേട്ടം സ്വന്തമാക്കി ജയറാം