കെ ആര്‍ അനൂപ്|
Last Modified വെള്ളി, 19 ജനുവരി 2024 (15:09 IST)
കുഞ്ഞ് ജനിച്ച ശേഷം ശരീരഭാരം എങ്ങനെയാണ് നിയന്ത്രിച്ചതെന്ന് വിശദമാക്കുകയാണ് നടി മിയ മിയ ജോര്‍ജ്. തന്റെ ഡയറ്റ് പ്ലാനിനെ കുറിച്ച് നടി തന്നെ പറയുന്നു. കുട്ടി ജനിച്ച് 9 മാസങ്ങള്‍ക്കുശേഷമാണ് ഡയറ്റും വര്‍ക്ക് ഔട്ടും ചെയ്തത്. എന്നാല്‍ ജിമ്മില്‍ പോയില്ല. വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണ് മിയ ചെയ്തത്. പ്രസവശേഷം 10 കിലോ ശരീരഭാരം കൂടിയെന്ന് നടി പറയുന്നു.
കൃത്യമായ വര്‍ക്ക് ഔട്ട് ഫോളോ ചെയ്തു. ഒപ്പം ഭക്ഷണ കാര്യത്തിലും ഡയറ്റ് പിന്തുടര്‍ന്നു. അങ്ങനെ 9 കിലോയോളം കുറക്കാന്‍ സാധിച്ചു. അത് ഇപ്പോഴും തനിക്ക് നിലനിര്‍ത്താന്‍ സാധിച്ചുവെന്നും മിയ പറയുന്നു. ചോറ് ഒഴിവാക്കി കൊണ്ടുള്ള ഡയറ്റ് ആയിരുന്നില്ല മിയ തെരഞ്ഞെടുത്തത്. കൃത്യമായി ഒരു പിടി ചോറ് എന്നും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി.പക്ഷേ കപ്പ, പോര്‍ക്, വറുത്ത ആഹാരസാധനങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര ഇവയൊക്കെ ഡയറ്റിങ്ങിന്റെ ഒഴിവാക്കുകയും ചെയ്തു. ചായ കുടിക്കുമെങ്കിലും കാപ്പി ഒഴിവാക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം ഒപ്പം എയ്‌റേറ്റഡ് ഡ്രിങ്ക്‌സും . അതേസമയം ഇപ്പോഴും താന്‍ ഡയറ്റിങ്ങും വര്‍ക്ക് ഔട്ടും കൃത്യമായി പിന്തുടരുന്നുണ്ടെന്നും മിയ പറഞ്ഞു.
ജിമ്മില്‍ പോയുള്ള വ്യായാമം ഒഴിവാക്കിയ നടി ഡംബല്‍സ്, കാര്‍ഡിയോ വ്യായാമങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഒപ്പം ജോഗ് ചെയ്യുകയും ചെയ്തു, ഇതിനായി ടെറസ് ഉപയോഗിച്ചു.ഒരിക്കല്‍ പോലും അമിതമായി ഉപകരങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്തിട്ടില്ലെന്ന് മിയ തന്നെ പറയുന്നു.