അനുബന്ധ വാര്‍ത്തകള്‍
- അന്ന് മമ്മൂട്ടിയുടെ കുസൃതിക്കാരന്‍ മകന്; ഇപ്പോള്‍ ഇങ്ങനെ
- അമ്മയായ ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി മിയ ജോര്‍ജ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു
- മമ്മൂട്ടിയുടെ ബയോപിക് വരുന്നു, മെഗാസ്റ്റാറായി ദുല്‍ഖര്‍ അല്ല നിവിന്‍പോളി വേഷമിടും !
- photos|അല്ലു അര്‍ജുനൊപ്പമുള്ള മലയാള നടനെ മനസ്സിലായോ ?
- Photos|പിറന്നാള്‍ ആഘോഷമാക്കി മാളവിക മോഹനന്, ചിത്രങ്ങള്‍ കാണാം
12 വര്‍ഷം മുന്‍പ് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രത്തില്‍ നായിക; ഇപ്പോള്‍ ഇങ്ങനെ
12 വര്‍ഷം മുന്‍പ് തിയറ്ററുകളിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികയാണ് ഇത്. മമ്മൂട്ടിയുടെ നായികയായാണ് ഈ സിനിമയില്‍ താരം അഭിനയിച്ചിരിക്കുന്നത്. ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച റിച്ച പല്ലോദ് ആണിത്. 2009 ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തിയ ഡാഡികൂള്‍ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. ഡാഡികൂള്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 12 വര്‍ഷം തികഞ്ഞിരിക്കുകയാണ്. റിച്ചയ്ക്ക് ഇപ്പോള്‍ 41 വയസ്സുണ്ട്. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ റിച്ചയുടെ പ്രായം 29 ആയിരുന്നു.
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും റിച്ച അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും താരം സജീവമാണ്. 1991 ല്‍ പുറത്തിറങ്ങിയ ലംഹെയില്‍ ബാലതാരമായാണ് റിച്ച സിനിമാലോകത്ത് എത്തിയത്.
വിജയ് ചിത്രം ഷാജഹാനില്‍ അഭിനയിച്ചാണ് റിച്ചയുടെ തമിഴ് അരങ്ങേറ്റം. മുപ്പതോളം സിനിമകളില്‍ റിച്ച അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം