അനുബന്ധ വാര്‍ത്തകള്‍
- അഭിനയത്തിന്റെ സുവര്‍ണ ജൂബിലി: ആഘോഷങ്ങള്‍ വേണ്ടെന്ന് പറഞ്ഞത് മമ്മൂട്ടി, ചെറിയൊരു നേട്ടമല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍
- മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ മനസമാധാനം കളയും, മര്യാദയ്ക്ക് കിടന്ന് ഉറങ്ങാന്‍ സമ്മതിക്കില്ല: സത്യന് അന്തിക്കാട്
- അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി, മെഗാസ്റ്റാറിന് ആശംസകളുമായി മലയാള സിനിമ ലോകം
- ഡാന്‍സ് ഇഷ്ടമാണ്, പക്ഷേ എന്നെക്കൊണ്ട് പറ്റുന്നില്ല; തുറന്നുപറഞ്ഞ് മമ്മൂട്ടി
- 'അഭിനന്ദനങ്ങള്‍ ഇച്ചാക്ക...'; മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍, കുറിപ്പ് വായിക്കാം
അന്ന് മമ്മൂട്ടിയുടെ കുസൃതിക്കാരന്‍ മകന്‍; ഇപ്പോള്‍ ഇങ്ങനെ
ഈ ചിത്രത്തില്‍ കാണുന്ന പയ്യനെ ഓര്‍മയുണ്ടോ? മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചുള്ള താരമാണ് ഇത്. കൃത്യമായി പറഞ്ഞാല്‍ 12 വര്‍ഷം മുന്‍പാണ് മമ്മൂട്ടിയുടെ മകനായി ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഈ പയ്യന്‍ അഭിനയിച്ചത്.
ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വികൃതിക്കാരന്‍ മകനായി അഭിനയിച്ച ധനഞ്ജയ് ആണ് ഇത്. ധനഞ്ജയ് പ്രേംജിത്തിന്റെ ഇപ്പോഴത്തെ രൂപം ഇങ്ങനെയാണ്. ഡാഡികൂള്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 12 വര്‍ഷം തികഞ്ഞിരിക്കുകയാണ്. വി.കെ.പ്രകാശിന്റെ 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ധനഞ്ജയ് അവതരിപ്പിച്ചത്.
ഓര്‍ക്കുക വല്ലപ്പോഴും, ബൈസിക്കിള്‍ തീവ്‌സ്, ലോ പോയിന്റ്, ഉറുമി എന്നീ സിനമകളിലും ബാലതാരമായി ധനഞ്ജയ് അഭിനയിച്ചിട്ടുണ്ട്.
2009 ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തിയ ഡാഡികൂള്‍ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. ഋചാ പല്ലോദ്, ബിജു മേനോന്‍, ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളെല്ലാം ഡാഡികൂളില്‍ അഭിനയിച്ചിട്ടുണ്ട്.