അമ്മയായ ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി മിയ ജോര്‍ജ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 7 ഓഗസ്റ്റ് 2021 (11:03 IST)

മലയാളികളുടെ പ്രിയതാരമാണ് മിയ ജോര്‍ജ്. നടി പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രസവശേഷം ഇതാദ്യമായാണ് മിയ ക്യാമറയ്ക്ക് മുന്നിലെത്തി ഫോട്ടോഷൂട്ട് നടത്തിയത്. അമ്മമാര്‍ക്കുള്ള വസ്ത്രങ്ങള്‍ എന്ന് പറഞ്ഞു കൊണ്ടാണ് നടി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.















A post shared by miya (@meet_miya)

ഒറ്റനോട്ടത്തില്‍ ഫാഷന്‍ ഡ്രസ്സുകള്‍ ആണെന്ന് തോന്നുമെങ്കിലും കൈ കുഞ്ഞുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് മിയയുടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ന്യൂജന്‍ അമ്മമാര്‍ക്ക് വസ്ത്രങ്ങളിലെ ഫാഷന്‍ കുറയുന്നമെന്ന പേടിയും വേണ്ട. ഫാഷന്റെ കാര്യത്തില്‍ താനും ഒട്ടും പിറകിലല്ലെന്നും മിയ കൂട്ടിച്ചേര്‍ത്തു.

ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയയുടെ മകന്റെ പേര്. ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 നായിരുന്നു മിയ ആഷ്‌വിന്‍ ഫിലിപ്പിനെ വിവാഹം ചെയ്തത്.

തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം അടുത്തിടെയാണ് മിയ ജോര്‍ജ് ആരാധകരെ അറിയിച്ചത്. മകന്‍ ജനിച്ച ശേഷം മാത്രമാണ് മിയ ഗര്‍ഭിണിയായിരുന്നുവെന്നുള്ള കാര്യം പോലും എല്ലാവരും അറിയുന്നത്. തന്റെ ഗര്‍ഭകാലം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് ഒരു സംഭവമാക്കി മാറ്റാത്ത മിയയെ അഭിനന്ദിച്ചു കൊണ്ട് ആരാധകര്‍ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :