സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടം: ദിലീപ് ‌കുമാറിന്റെ വേർപാടിൽ പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂലൈ 2021 (12:27 IST)
അന്തരിച്ച ബോളിവുഡ് ഇതിഹാസതാരമായ ദിലീപ് കുമാറിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചലച്ചിത്ര ഇതിഹാസം എന്ന നിലയിലാണ് ദിലീപ് കുമാര്‍ ഓര്‍മിക്കപ്പെടുകയെന്നും അദ്ദേഹത്തിന്റെ മരണം സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദിലീപ് കുമാറിന്റെ വിടവാങ്ങലോടെ ഒരു യുഗം അവസാനിച്ചുവെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ട്വീറ്റ്. ദിലീപ് കുമാറിന്റെ വശ്യത അതിര്‍ത്തികളെ മറികടന്നുവെന്നും ഉപഭൂഖണ്ഡത്തിലാകെ അദ്ദേഹം സ്‌നേഹിക്കപ്പെട്ടുവെന്നും അദ്ദേഹം എക്കാലവും ഇന്ത്യയുടെ ഹൃദയത്തിൽ ജീവിക്കുമെന്നും രാഷ്ട്രപതി കൂട്ടിചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :