അംബാനിയായി ദിലീപ് എത്തുമോ ? സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ പോസ്റ്ററിനെക്കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (12:00 IST)

കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെ ചിത്രത്തോടു കൂടിയ അംബാനി ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒമര്‍ ലുലു.ദിലീപിനെ നായകനാക്കി അംബാനിയുടെ ആരാധകന്റെ കഥ സിനിമയാക്കാനുളള ഒരുക്കത്തിലാണ് സംവിധായകന്‍.

കഥപോലും ആയിട്ടില്ലെന്നും ദിലീപ് നായകനാകുമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. അംബാനി ആകാന്‍ നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് മനസ്സിലുള്ളത്. ഒരു ത്രില്ലര്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്നും. ദിലീപിനോട് സംസാരിച്ച് മുന്നോട്ട് പോകണം എന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :