1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress noorin sherif engagement

നടി നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു, വരൻ ഫഹീം സഫർ

Actress
നടി നൂറിൻ ഷെരീഫ് വിവാഹിതരാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരൻ. ദീർഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങൾ സുഹൃത്തുക്കളായി. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തൂക്കളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ്. വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നൂറിൻ കുറിച്ചു.
 
ബേക്കലിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. 2017ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സിലൂടെയാണ് താരം സിനിമയിലെത്തിയത്. ഒരു അഡാർ ലൗ, സാന്താക്രൂസ്,ബർമുഡ എന്നീ സിനിമകളിൽ നായികയായും അഭിനയിച്ചു. ജൂൺ, മാലിക് മധുരം എന്നീ സിനിമകളിലൂടെയാണ് ഫഹീം സഫർ ശ്രദ്ധ നേടുന്നത്.
 
അടുത്ത ലേഖനം
കുടുംബത്തോടൊപ്പം നടി നിത്യ ദാസ്, മകന്‍ എവിടെയെന്ന് ആരാധകര്‍ !