2022ല്‍ നിരാശപ്പെടുത്തിയ മലയാള നടിമാര്‍, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (17:29 IST)
2022 മലയാള സിനിമയ്ക്ക് മികച്ച ഒരു വര്‍ഷം തന്നെയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചില താരങ്ങള്‍ക്ക് ഈ വര്‍ഷം കാലിടറിയിരുന്നു. 2022ല്‍ നല്ല പ്രകടനം കാഴ്ചവക്കാത്ത നടിമാരെ കുറിച്ച് വായിക്കാം.

അന്ന രേഷ്മ രാജന്‍

അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയെ തേടി പിന്നീട് മികച്ച കഥാപാത്രങ്ങള്‍ ഒന്നും വന്നില്ല. 2022ല്‍ ചുരുക്കം ചില സിനിമകളില്‍ അന്ന അഭിനയിച്ചിരുന്നു.നടന്‍ ബിബിന്‍ ജോര്‍ജ് നായകനായ 'തിരിമാലി'ല്‍ ആണ് ന്നടിയെ ഒടുവില്‍ കണ്ടത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

വെളിപാടിന്റെ പുസ്തകം,ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിന്‍, എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട സിനിമകള്‍.

അഹാന

താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയ്ക്ക് 2022ല്‍ എടുത്തു പറയേണ്ട സിനിമകള്‍ ഒന്നും ഉണ്ടായിട്ടില്ല.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന അടി എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.അഹാനയുടെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ആസിഫ് അലിയുടെ നായികയായി നടിയെ വൈകാതെ കാണാം.സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. 1995 ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം.
പ്രയാഗ മാര്‍ട്ടിന്‍

പ്രയാഗ മാര്‍ട്ടിന്റെ മുഴുവന്‍ പേര് പ്രയാഗ റോസ് മാര്‍ട്ടിന്‍ എന്നാണ്.2009-ല്‍ സാഗര്‍ എലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.പിസാസു എന്ന സിനിമയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 2022 നടിയുടെതായി എടുത്തു പറയേണ്ട സിനിമകള്‍ ഒന്നും വന്നിട്ടില്ല.

സൂര്യയ്‌ക്കൊപ്പം തമിഴ് ആന്തോളജി ചിത്രം നവരസയാണ് നടി പ്രയാഗ മാര്‍ട്ടിനെ ഒടുവിലായി കണ്ടത്.

രചന നാരായണന്‍കുട്ടി

രചന നാരായണന്‍കുട്ടിക്ക് 2002 അത്ര മികച്ച ഒരു വര്‍ഷമായിരുന്നില്ല.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്'എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.ആസിഫിന്റെ മാരുതി 800,'മഹേഷും മാരുതിയും റിലീസിനായി കാത്തിരിക്കുകയാണ് രചന നാരായണന്‍കുട്ടി.

മിയ

സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയുകയാണ് നടി മിയ. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 2022 നടിയുടെ റിലീസായ ചിത്രമാണ് വിക്രമിന്റെ കോബ്ര.നവാഗതനായ അരുണ്‍ വസീഗരന്‍ സംവിധാനം ചെയ്യുന്ന 'ദി റോഡ്' എന്ന സിനിമയിലും ഈ വര്‍ഷം നടി അഭിനയിച്ചിട്ടുണ്ട്.


ഭര്‍ത്താവ് അശ്വിന്റെയും മകന്‍ ലൂക്കയുടെയും ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്കിടാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :