സാമന്ത സിനിമ തിരക്കുകളിലേക്ക്,'ഖുഷി' ടീമിനൊപ്പം നടി ജനുവരിയില്‍ ചേരും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (10:15 IST)
സാമന്ത ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലാണ്. നടിയുടെ ചിത്രീകരണം പാതിവഴിയില്‍ എത്തിയ ഖുഷി വൈകാതെ തന്നെ ആരംഭിക്കും.

ജനുവരിയില്‍ സംക്രാന്തിക്ക് ശേഷം സാമന്ത ചിത്രീകരണ സംഘത്തിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ശേഷം ബോളിവുഡ് സിനിമകളുടെ തിരക്കുകളിലേക്ക് സാമന്ത തിരിയും.

സാമന്തയുടെ ഏറ്റവും നല്ല സമയമാണ് 2022. നടിയെ സംബന്ധിച്ചിടത്തോളം ഭാഗ്യ വര്‍ഷമാണിത്.തെലുങ്കില്‍ 'യശോദ' തമിഴില്‍ 'കാത്തുവാക്കുലെ രെണ്ട് കാതല്‍' വിജയത്തിനുശേഷം
ശാകുന്തളം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :