അനുബന്ധ വാര്‍ത്തകള്‍
- 'ഇതാണ് എന്റെ അച്ഛന്'..., വിശേഷങ്ങളുമായി നടന് വിജിലേഷ്
- 450ല്‍ കൂടുതല്‍ തിയേറ്ററുകള്‍,25 ദിവസങ്ങള്‍, ഉയരത്തില്‍ പറന്ന് '777 ചാര്‍ലി'
- Kuri Movie Official Trailer: അടി-പിടി-സ്നേഹ സന്ദേശങ്ങള്‍ നിറഞ്ഞ; കുറിക്കു കൊള്ളുന്നൊരു സാധാരണ കഥ!
- ഞാൻ കിടക്കുകയായിരുന്നു, അയാൾ വന്ന് എൻ്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി, സൂപ്പർ താരത്തിനോട് സ്വരം കടുപ്പിച്ചതിനെ പറ്റി രാധിക ആപ്തേ
- കൃത്യമായി നികുതിയടച്ചു, മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യർക്കും കേന്ദ്രത്തിൻ്റെ അംഗീകാരം
ബി പ്ലസ് ഗ്രേഡ് എ ആയി, മീനാക്ഷിക്ക് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും; റിവാല്യുവേഷന് ഫലം പങ്കുവെച്ച് താരം
എസ്.എസ്.എല്‍.സി. റിവാല്യുവേഷന് മാര്‍ക്ക് പങ്കുവെച്ച് ബാലതാരം മീനാക്ഷി. താരത്തിന് ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമായിരുന്നു ഫലം വന്നപ്പോള്‍ ഉണ്ടായിരുന്നത്. ഫിസിക്സില്‍ ആയിരുന്നു ബി പ്ലസ്. എന്നാല്‍ ഈ ബി പ്ലസ് ഇപ്പോള്‍ എ ഗ്രേഡ് ആയിരിക്കുകയാണ്.
റിവാല്യുവേഷനിലാണ് മീനാക്ഷിയുടെ ബി പ്ലസ് എ ഗ്രേഡായി മാറിയത്. താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ മീനാക്ഷിയുടെ എസ്.എസ്.എല്‍.സി. ഫലം ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും ആയി.
' ഞാന്‍ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ...' സന്തോഷം പങ്കുവെച്ച് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനുനയ അനൂപ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് മീനാക്ഷി എന്ന പേര് സ്വീകരിച്ചത്.
നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമ തിരക്കുകള്‍ക്കിടയിലും ഇത്ര നന്നായി പഠിച്ച് ഉന്നത വിജയം നേടിയത് വലിയ കാര്യമാണെന്ന് നിരവധി പേര് കമന്റ് ചെയ്തിരിക്കുന്നു.