സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 30 നവംബര്‍ 2023 (12:51 IST)
കേരളത്തില്‍ കൂടുതല്‍ അവയവദാനം നടത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്വീകര്‍ത്താക്കളില്‍ കൂടുതലും പുരുഷന്മാരുമാണ്. 64ശതമാനം വൃക്കയും 63ശതമാനം കരളും പകുത്ത് നല്‍കുന്നത് സ്ത്രീകളെന്നാണ് കണക്ക്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരമാണിത്. സംസ്ഥാനത്ത് വൃക്ക, കരള്‍ രോഗങ്ങള്‍ കൂടുതല്‍ പുരുഷന്മാരെയാണ് ബാധിക്കുന്നത്.
അവയവദാതാക്കളില്‍ കൂടുതല്‍ സ്ത്രീകളും രോഗിയുടെ ഭാര്യമാരാണ്. ഭര്‍ത്താവ് രോഗിയാകുമ്പോള്‍ എല്ലാ കണ്ണുകളും ഭാര്യമാരിലാണ് പോകുന്നതെന്നും വലിയ സമ്മര്‍ദ്ദമാണ് അവരില്‍ ഏല്‍പ്പിക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ സ്ത്രീകള്‍ തൊഴില്‍ രഹിതരും ആയതിനാല്‍ കുടുംബത്തിനും ഇതേ മാര്‍ഗമുള്ളു.